മനാമ: ബഹ്റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ പ്രസിഡന്റും ബഹറിനിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും ബഹ്റൈനിലെ സാമൂഹ്യരംഗത്തെ കാര്യങ്ങളെക്കുറിച്ചും മന്ത്രിയുമായി ചർച്ച നടത്തി.
