മനാമ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ബഹറിനിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസ്കൃതി ബഹ്റൈൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.

സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി റിഥിൻ രാജ്, ശബരീശ്വരം വിഭാഗം പ്രസിഡന്റ് സിജു എന്നിവരാണ് ഗൾഫ് ഹോട്ടലിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
