
കൊല്ലം: കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ കടയ്ക്കൽ സാമന്വയം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ഉത്രാട സന്ധ്യ നടന്നു. സാമന്വയം സാഹിത്യ സമിതിയുടെ സ്ഥാപകനായ കവി ഉമ്മന്നൂർ ഗോപാലകൃഷ്ണന്റെ ദീപ്തമായ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പാട്ടും കവിതയുമായി വേദിയിലെത്തിയ കവികളും, സാഹിത്യകാരും കാണികളുടെ മനം കവർന്നു. ഫെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഡോക്ടർ തോട്ടം ഭൂവനേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു സാമന്വയം സാഹിത്യ സമിതിയുടെ പ്രസിഡന്റ് എം. എസ് സജീവ് കുമാർ സ്വാഗതം പറഞ്ഞു.

പ്രശസ്ത കവികളായ അനീഷ് കെ. അയിലറ, ദീപക്ചന്ദ്രൻ മങ്കാട്, രശ്മി രാജ്, അജയൻ കൊട്ടാറ, ഡോക്ടർ മധുസൂദനൻ വയല, ജോയി ചാലക്കുടി, ശ്രീഹരി തളിരോട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
സമന്വയം രക്ഷാധികാരി രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
