ന്യുയോര്‍ക്ക്: ഫൊക്കാന മുന്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന് (56) വെസ്റ്റ്ചെസ്റ്റില് നിര്യാതയായി. ചിറ്റാര്‍ വയ്യാറ്റുപുഴ വളഞ്ഞിവേല്‍ കുടുംബാംഗമാണ്. വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ റെസ്പിറ്ററി തെറോപ്പിസ്റ്റ് ആയിരുന്നു. അടൂര്‍ കൊമ്പിളയില് കുടുംബാംഗമായ ശ്രീകുമാര്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനാണ്.
മക്കള്‍: വിഷ്ണു ഉണ്ണിത്താന്, ശിവ ഉണ്ണിത്താന്, സഹോദരങ്ങള്‍: തങ്കമണിപിള്ള (ഭര്‍ത്താവ്, ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള), വിജയമ്മനായര് (ബാബുനായര്‍), രത്നമ്മപിള്ള, പങ്കജാക്ഷിയമ്മ, പരേതരായ മധുസൂദനന്‍നായര്‍, ഓമനക്കുട്ടന്‍നായര്‍, സുരേന്ദ്രന്‍നായര്‍.