റായ്പൂര്‍: മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിച്ചാല്‍ മതിയെന്ന് ബിജെപി എംഎൽഎ. ഛത്തീസ്ഗഢിലെ മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎൽഎ ഡോ. കൃഷ്ണമൂര്‍ത്തി ബന്ദിയാണ് വിവാദ പ്രസ്താവന നടത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്നവർ താരതമ്യേന മദ്യം ഉപയോഗിക്കുന്നവരെ പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്നും എം.എൽ.എ പറഞ്ഞു.
ഛത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മര്‍വാഹി ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ കടന്നാക്രമിച്ചു. തങ്ങളുടെ നിയമസഭാംഗങ്ങളിൽ ഒരാൾക്ക് എങ്ങനെ മയക്കുമരുന്ന് പ്രചരിപ്പിക്കാൻ കഴിയുമെന്ന് ബി.ജെ.പിക്ക് മറുപടി പറയേണ്ടി വരുമെന്ന് കോൺഗ്രസ് പറഞ്ഞു.