വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിരിക്കയിലെത്തിയ നൂറിലധികം പുരാവസ്തുക്കൾ മടക്കി നൽകാൻ അമേരിക്ക ഒരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പക്കൽനിന്ന് കവർന്ന നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കിത്തരാനുള്ള അമേരിക്കൻ സർക്കാരിന്റെ തീരുമാനത്തിൽ ഞാൻ സന്തോഷവനാണെന്ന്’ മോദി പറഞ്ഞു. ഈ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചേർന്നിരുന്നെന്നും പുരാവസ്തുക്കൾ മടക്കിത്തരാനുള്ള തീരുമാനത്തിന് അമേരിക്കൻ സർക്കാരിനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. ശരിയോ തെറ്റോ ആയ വഴികളിലൂടെ ഇന്ത്യൻ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിലെത്തിയിരുന്നു. എന്നാൽ അത് തിരിച്ചു തരാനുള്ള അമേരിക്കയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വെെകാരിക അടുപ്പത്തെയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. 2022ൽ 307 പുരാവസ്തുക്കൾ അമേരിക്കൻ സർക്കാർ ഇന്ത്യയ്ക്ക് മടക്കി നൽകിയിരുന്നു.
Trending
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
- ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
- പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നല്‍കണം; ആവശ്യമുന്നയിക്കാന്‍ പ്രോസിക്യൂഷന്
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

