ന്യൂയോര്‍ക്ക്: 23-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് അടുത്ത് സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാൽ ജയിച്ചത്. പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വിയാടെക്കും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
ഗാസ്കിനെതിരെ നദാൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ: 6-0, 6-1, 7-5. ഇത് 18-ാം തവണയാണ് നദാൽ യുഎസ് ഓപ്പണിന്റെ പ്രീക്വാർട്ടറിലെത്തുന്നത്. 4 തവണ കിരീടം നേടിയിട്ടുണ്ട്. ഗാസ്ക്വെയ്ക്കെതിരേ നദാലിന്റെ 18-ാം ജയമാണിത്. പ്രീക്വാർട്ടറിൽ 22ാം സീഡ് ഫ്രാൻസിസ് ടിയാഫോയെയാണ് നദാൽ നേരിടുക.
മറ്റ് പുരുഷ ഇനങ്ങളിൽ മരിയന്‍ സിലിച്ച് ഡാന്‍ ഇവാന്‍സിനെ കീഴടക്കിയപ്പോള്‍ ഇല്യ ഇവാന്ഷ്ക ഇറ്റലിയുടെ 26-ാം സീഡ് ലോറന്‍സോ മ്യൂസെട്ടിയെ അട്ടിമറിച്ചു.