
മനാമ: അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഒമാന്റെ നയതന്ത്ര ശ്രമങ്ങളെയും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നല്കുന്ന പിന്തുണയെയും വിലമതിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ നടപടി പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
