വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന മാസ് ഷൂട്ടിംഗിനെ തടയുന്നതിന് മാരക ശേഷിയുള്ള ഫയര്‍ ആംസിന്റെ വില്പന തടഞ്ഞുകൊണ്ടു യു.എസ്. ഹൗസ് നിയമം പാസ്സാക്കി. ജൂലായ് 29 വൈകീട്ട് യു.എസ്. ഹൗസില്‍ അവതരിപ്പിച്ച ബില്‍ ചൂടേറിയ വാഗ്വാദങ്ങള്ക്കുശേഷം പാസ്സാക്കി. ്അനുകൂലമായി 217 പേര് വോട്ടു ചെയ്തപ്പോള്‍ 213 പേര് ബില്ലിനെ എതിര്‍ത്തു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഹെന്‍ട്രി കൂലര്‍(ടെക്സസ്), ജറീഡ ഗോര്‍ഡന്‍(മയിന്‍), റോണ്കൈന്സ് (വിന്‍കോണ്‍സില്‍), വിന്‍സന്റ് ഗൊണ്‍സാലസ്(ടെക്സസ്), കുര്‍ട്ട് ഷര്‍ദാര്‍(ഒറിഗന്‍) എന്നിവര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബ്രയാന്‍ ഫിറ്റ്സ് പാട്രിക്(പെന്‍സില്‍വാനിയ), ക്രിസ് ജേക്കബ്(ന്യൂയോര്‍ക്ക്) എന്നിവര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു.
യു.എസ്. ഹൗസ് ബില്‍ പാസ്സാക്കിയെങ്കിലും, യു.എസ്. സെനറ്റില്‍ 60 പേര് അനുകൂലിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ. അവസാന നിമിഷ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബില്‍ സെനറ്റില്‍ പരാജയപ്പെടും. 50-50 എന്ന അംഗങ്ങളാണ് ഈ പാര്‍ട്ടികള്‍ക്കുള്ളത്. 1994 ല്‍ ഇതുപോലൊരു നിയമം അമേരിക്കയില്‍ കൊണ്ടുവന്നുവെങ്കിലും, 2004ല്‍ അതിന്റെ കാലാവധി അവസാനിച്ചു. ഏപ്രില്‍ 15 സ്റ്റയ്ന്‍ തോക്കുകളാണ് അമേരിക്കയിലെ ഭൂരിഭാഗം മാസ് ഷൂട്ടിംഗിനും ഉപയോഗിച്ചിരിക്കുന്നത്. ബില്‍ നിയമമായാല്‍ ഇത്തരത്തിലുള്ള ആയുധങ്ങളുടെ വില്പനയും നിയന്ത്രിക്കപ്പെടും.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി