
മനാമ: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ സന്ദര്‍ശിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി റാങ്കിംഗ് അംഗം ആദം സ്മിത്ത്, കോണ്‍ഗ്രസ് അംഗം വെസ്ലി ബെല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സംസാരിച്ചു. പരസ്പര ധാരണയും പരസ്പര താല്‍പ്പര്യവും വഴി നയിക്കപ്പെടുന്ന, വിവിധ മേഖലകളിലെ ബഹ്റൈന്‍- യു.എസ്. സഹകരണത്തിന്റെ സ്ഥിരമായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളിലും സമീപകാല പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.
അമേരിക്കയും ബഹ്റൈനും തമ്മിലുള്ള അടുത്ത ബന്ധത്തിന് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.
