
മനാമ: അമേരിക്കന്‍ സെനറ്റില്‍നിന്നും പ്രതിനിധി സഭയില്നിന്നുമുള്ള പ്രതിനിധി സംഘം ബഹ്റൈനിലെ ഓംബുഡ്സ്വുമണ്‍ ഗദ ഹമീദ് ഹബീബിനെ സന്ദര്‍ശിച്ചു.
പരാതികള്‍ അവലോകനം ചെയ്യാനും സുതാര്യതയുടെയും നിഷ്പക്ഷതയുടെയും തത്ത്വങ്ങള്‍ക്കനുസൃതമായി ന്യായമായ നിയമസമീപനം ഉറപ്പാക്കാനും ചുമതലപ്പെടുത്തിയ ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ ഓഫീസിന്റെ പങ്കിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തോട് അവര്‍ വിശദീകരിച്ചു.
പരാതികള്‍ സമര്‍പ്പിക്കല്‍ മുതല്‍ തീരുമാനമെടുക്കല്‍ ഘട്ടം വരെ കൈകാര്യം ചെയ്യുന്നതില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ ഓംബുഡ്സ് ഉദ്യോഗസ്ഥര്‍ വിവരിച്ചുകൊടുത്തു.
മനുഷ്യാവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഓംബുഡ്സ് ഓഫീസിന്റെ സംഭാവനകളെ പ്രതിനിധി സംഘം പ്രശംസിച്ചു.
