
മനാമ: അമേരിക്കൻ സെനറ്റിൽനിന്നും ജനപ്രതിനിധി സഭയിൽനിന്നുമുള്ള പ്രതിനിധി സംഘം ബഹ്റൈനിലെ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു.
പ്രതിനിധി സംഘത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം ആർ.എ) അധികൃതർ സ്വീകരിച്ചു.
തൊഴിൽ വിപണി വികസിപ്പിക്കുന്നതിലും തൊഴിൽ അന്തരീക്ഷത്തിൽ നീതിയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവീകരിക്കുന്നതിലും ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെയും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ സംവിധാനങ്ങളെയും കുറിച്ച് എൽ.എം.ആർ.എ. അധികൃതർ വിശദീകരിച്ചു.
മനുഷ്യക്കടത്തിന് ഇരകളാവർക്കും ഇരകളാകാൻ സാധ്യതയുള്ളവർക്കും അഭയം നൽകുന്നതിനൊപ്പം പ്രതിരോധ, നിയമ, ഉപദേശക സേവനങ്ങൾ നൽകുന്നതിലുള്ള കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും അവർ പ്രതിനിധി സംഘത്തിന് വിശദീകരിച്ചുകൊടുത്തു.
