മനാമ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ട്രംപിനെ ഹമദ് രാജാവ് അഭിനന്ദിച്ചു.
അമേരിക്കയെ കൂടുതല്‍ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ ട്രംപിന് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. വിവിധ മേഖലകളില്‍ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള തന്റെ പ്രതിബദ്ധത രാജാവ് പരാമര്‍ശിച്ചു. പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റാനായി സംയുക്ത സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ അഭിനന്ദിക്കുകയും തന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ ഈ ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത ട്രംപ്, അഭിനന്ദനങ്ങള്‍ക്ക് രാജാവിനോട് നന്ദി പറഞ്ഞു.
Trending
- ‘2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജീവ ശ്രമം നടത്തും’ പ്രധാനമന്ത്രി
- ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന
- കെഎസ്യു ജില്ലാ പ്രസിഡൻ്റ് അടക്കം 14 പേർക്കെതിരെ വധശ്രമത്തിന് കേസ്
- കേരളം മുഴുവൻ പരിസ്ഥിതി ലോലം; സംസ്ഥാനത്തിന്റെ 30 ശതമാനവും ഭൂചലന സാധ്യതാ പ്രദേശങ്ങൾ
- അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്നാഥ് ബെഹ്റ
- പിണറായി വിജയന്റേത് അന്നം മുടക്കി സര്‍ക്കാര്‍: എം.ലിജു
- ‘നെന്മാറയിലെ കൊലപാതകങ്ങൾക്ക് പൊലീസ് ഉത്തരം പറയണം’ വി.ഡി സതീശൻ
- മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ