മനാമ: ഇന്തൃന്‍ സ്കൂളിന്റെ ഇപ്പോഴത്തെ ചെയര്‍മാന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ മോഷണകുറ്റത്തിന് പിടിക്കപ്പെട്ടത് ചില കമ്മറ്റിയംഗങ്ങള്‍ പറഞ്ഞുതന്നെ ബഹ്റൈന്‍ സമൂഹത്തിന് മുഴുവന്‍ അറിയാവുന്ന കാരൃമാണ് എന്ന് മുൻ ചെയർമാൻ എബ്രഹാം ജോണ്‍ ആരോപിച്ചു. ചെയര്‍മാനും സെക്രട്ടറിയും അന്ന് ഈ വൃക്തിയുടെ പേര് പറഞ്ഞത് ഇന്നും ചില രകഷിതാക്കളുടെ കയ്യില്‍ തെളിവായുള്ള കാരൃവുമാണ്. ചെയര്മാന് പത്ര കുറിപ്പിറക്കി ഇന്തൃന്‍ സ്കൂളിലെ ഒരു മോഷണ കുറ്റത്തിന് പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ തൊട്ട് മോഷ്ടാക്കളുടെപേര് വിവരം വെളിപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അദ്ധൃാപകരും അനദ്ധൃാപകരുമടക്കം അറുന്നൂറോളം വരുന്ന ജീവനക്കൊര് മുഴുവന്‍ പൊതു സമൂഹത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാകുമെന്ന് പല തവണ യു.പി.പി ഭാരവാഹികളും പല തവണ പത്രകുറിപ്പിലൂടെ ആവശൃപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ കാരൃത്തില്‍ മുഖം രക്ഷിക്കാന്‍ ഭരണ സമിതി തികഞ്ഞരാഷ്ട്രീയ നാടകവും നടത്തിയപ്പോള്‍ ഈ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തുടക്കത്തില്‍ തന്നെ ഈ കാരൃം മുഴുവന്‍ രക്ഷിതാക്കളും അറിയണം എന്ന ഉദ്ദേശത്തോടെ രക്ഷിതാക്കള്‍ ഇതിനെ കുറിച്ച് ചോദൃം ചെയ്തപ്പോള്‍ പോലീസിനേയും സെകൃൂരിറ്റി സ്റ്റാഫുകളേയും ഇറക്കി അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്കിലും അത് വിഫലമാവുകയും ഉച്ച വരെ യോഗസഭ ഈ കാരൃത്തില്‍ കോലാഹല മുഖരിതമാകുകയും ചെയ്തു എന്നാണ് ജനറല്‍ ബോഡിയില്‍ പന്കെടുത്ത രക്ഷിതാക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ഉച്ചയ്ക്ക് ശേഷം വീണ്ടും ഈ വിഷയം ഉന്നയിച്ചപ്പോളും ചെയർമാൻ രോഷാകുലനാകുകയും അസ്വസ്ഥനാകുകയും ചെയ്തതല്ലാതെ ജനറൽ ബോഡി കഴിയുന്ന വരെ മോഷ്ടാവിന്റെ പേരോ പൂര്‍ണ്ണ വിവരമോ വെളിപ്പെടുത്തിയില്ല . ഇതാണ് സത്യമെന്നിരിക്കെ പഴയ ചെയർമാന്റെ കാലത്തു നിയോഗിച്ച ഒരാൾ നിങ്ങള്‍ സകല അധികാരവും നല്കിയ ഒരാളെ മോഷണത്തിന് സഹായിച്ചു എന്നൊക്കെ പറയുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണ്. കാലാകാലങ്ങളില്‍ അധികാരത്തിലുള്ള കമ്മറ്റി പ്രിന്‍സിപ്പലിനെ മുതല്‍ പൃൂണിനെ വരെ നിയമിക്കൂന്നത് പുതുമയുള്ള കാരൃമൊന്നുമല്ല. ഇന്ഡൃന് സ്കൂള്‍ ഈസടൗണ്‍ കാന്പസ്സില്‍ രണ്ടായിരത്തി പന്ത്രണ്ട് മുതലും റിഫാ കാപസ്സില് തുടക്കം മുതലും സീസീ ടിവിയുടെ നിരീക്ഷണത്തിലാണ്.
നിങ്ങളുടെ ഭരണ കാലത്ത് നടന്ന മോഷണങ്ങള്‍ക്കും ക്രമകേടിനും പഴയ കമ്മറ്റിയും അംഗങ്ങളും ഉത്തരവാദി ആകുന്നതെങ്ങിനെയാണ് ? അങ്ങിനെയെന്കില് ഈ ഭരണ സമിതി നിയോഗിച്ച സ്കൂളിലെ ട്രാന്‍സ്പോര്‍ട്ട് കോഡിനേറ്റര്‍ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആത്മഹതൃ ചെയ്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഈ ചെയര്‍മാനോ, സെക്രട്ടറിക്കോ,മറ്റു ഭാരവാഹികള്‍ക്കോ കമ്മിറ്റിക്കോ ആണോ?
സ്റ്റാർവിഷൻ മലയാളം വാട്ട്സ് അപ് ഗ്രൂപ്പിൽ ചേരാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
ml.starvisionnews.com
സ്വന്തം മക്കളുടെ ഫീസ് അടക്കാൻ പറ്റാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ പറ്റുമോ എന്ന ഭീതിയിൽ ഒരു രക്ഷിതാവ് ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തവും ഈ കമ്മിറ്റികാണോ ? റിഫാ കാന്പസ്സിന്റെ തിരിച്ചടവിന് രണ്ടായിരത്തി പതിമൂന്ന് മുതല്‍ ഇന്ഫ്രാസ്ട്രെക്ച്ചര് എന്ന പേരില്‍ ഓരോ രക്ഷിതാവില്‍ പിരിച്ചെടുത്ത തുക വക മാറ്റി ചിലവഴിച്ചതിന്റെ ഉദ്ദേശൃമെന്താണ്? രണ്ടോ മൂന്നോ തവണ ഫീസ് കൂട്ടിയിട്ടും അദ്ധൃാപകര്ക്കു പോലും കൃതൃമായി വേതനം നല്കാന് പറ്റാത്തതെന്തുകൊണ്ട്? സ്വന്തം കമ്മറ്റിയുടെ പിടിപ്പുകേടും,സ്വജനപക്ഷ പാതവും കഴിവില്ലായ്മയും കൊണ്ട് ഒരു മഹത് സ്ഥാപനത്തെ സര്‍വ്വ മേഖലയിലും തകര്ച്ചയിലെത്തിച്ചിട്ട് അതിന്റെ ഉത്തരവാദിത്തം ആറ് വര്‍ഷം മുന്‍പേയുണ്ടായിരുന്ന പഴയ കമ്മറ്റിയുടെ പേരിലും കര്‍മ്മനിരതരും പ്രതികരണ ശേഷിയുമുള്ള പ്രതിപക്ഷത്തിന് മുകളിലും ചാരി വെച്ച് കൈ കഴുകാനുള്ള ഗൂഢതന്ത്രം വിലപ്പോകില്ലെന്ന് മാത്രമല്ല തികച്ചും ലജ്ജാവഹവും തീരെ തരം താണതുമാണ് എന്ന് എബ്രഹാം ജോണ്‍ ആരോപിച്ചു.