ലക്നൗ: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി 19കാരി മരിച്ച സംഭവത്തിണ് ശേഷം യുപിയെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗക്കൊല. രണ്ട് ദിവസം മുമ്പ് ബരാബങ്കിയിലെ പാടത്തു നിന്നും കണ്ടെത്തിയ പതിനെട്ടുകാരിയായ ദളിത് പെൺകുട്ടി പീഡനത്തിനിരയായാണ് കൊല ചെയ്യപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കി. ബലാത്സംഗത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.


