ഷംലി: ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധാന്യം വാങ്ങാനെത്തിയ 23കാരിയെ റേഷന്‍ വ്യാപാരി ബലാത്സംഗത്തിനിരയാക്കി. യുവതിയുടെ ഭര്‍ത്താവ് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലെത്താന്‍ കഴിയാതെ പഞ്ചാബിലാണുള്ളത്.
റേഷന്‍ വാങ്ങാനെത്തിയ യുവതിക്ക് മണിക്കൂറുകള്‍ കാത്തുനിന്നിട്ടും റേഷന്‍ നല്‍കാതെ ,വീട്ടിലേക്ക് റേഷന്‍ സൗജന്യമായി എത്തിക്കാമെന്ന് വ്യാപാരി അറിയിച്ചു.തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ റേഷന്‍ വ്യാപാരി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടു. പ്രതിയെ പൊലീസ് അറസ്റ് ചെയ്തു.