മേരിലാൻഡ്: കുളിമുറിയിൽ നിന്ന് വർഷങ്ങളായി അസ്വാഭാവിക ശബ്ദം കേൾക്കുന്നതിന്റെ കാരണം അന്വേഷിച്ച് നടക്കുകയായിരുന്നു മേരിലാൻഡിൽ താമസിക്കുന്ന ബെക്കി ബെക്മാൻ. ടോയ്ലറ്റ് നിർമ്മാണത്തിലെ പിഴവോ മറ്റോ ആയിരിക്കാം ഫ്ളഷ് ചെയ്യുമ്പോൾ വരുന്ന അസ്വഭാവിക ശബ്ദത്തിന് കാരണമെന്ന് കരുതി ബെക്കിയും ഭർത്താവും വർഷങ്ങളായി കുളിമുറിയിൽ നിന്ന് വരുന്ന ശബ്ദത്തെ അവഗണിച്ചു. എന്നാൽ ഓരോ ദിവസവും ശബ്ദം അസഹനീയമായി തുടർന്നതിനെ തുടർന്ന് ടോയ്ലറ്റ് പരിശോധിക്കാൻ ദമ്പതികൾ തീരുമാനിച്ചു. ടോയ്ലറ്റ് പരിശോധിച്ച ഇരുവരും ഞെട്ടി. പത്ത് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഐഫോൺ ആണ് ശബ്ദത്തിന് കാരണം.
ടോയ്ലറ്റിന്റെ പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു ഐഫോൺ. ഫ്ളഷ് ചെയ്യുമ്പോൾ ഐഫോൺ പൈപ്പിൽ ചെന്ന് ഇടിക്കുന്നതാണ് ശബ്ദത്തിന് കാരണം അത്രേ.
ഐഫോൺ നഷ്പ്പെട്ടപ്പോൾ തന്നെ വീട് മുഴുവൻ പരിശോധന നടത്തിയെങ്കിലും ഐഫോൺ കണ്ടെത്താനായിരുന്നില്ല.ഫോൺ നഷ്ടപ്പെട്ട ദിവസം പുറത്ത് പോകാത്തതിനാൽ ഫോൺ ആരും മോഷ്ടിച്ചതല്ലെന്ന് ഉറപ്പും ആയിരുന്നു.പിന്നെ എവിടെ പോയി ഐഫോൺ എന്ന ദമ്പതികളുടെ ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഫോൺ ടോയ്ലറ്റ് പൈപ്പിനുള്ളിലെത്തിയതെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.