ദുബായ്: രണ്ട് ദിവസമായി അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ കടലിൽ പോകരുതെന്ന് ദുബായ് പോലീസിന്റെ തുറമുഖ സ്റ്റേഷൻ അറിയിച്ചു. ബോട്ടുകൾ, കപ്പലുകൾ, യോട്ടുകൾ എന്നിവയുടെ ഉടമകളോടാണ് നിർദേശം. ശക്തമായ വെള്ളപ്പൊക്കത്തിനും തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ 16,610 കോളുകളാണ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ചത്. പ്രതികൂല കാലാവസ്ഥയും ഉയർന്ന തിരമാലകളും ഉള്ളപ്പോൾ കടലിൽ പോകരുതെന്ന് ബോട്ടുടമകളോട് കർശനമായി നിർദ്ദേശിക്കുന്നതായി തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. കേണൽ ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു.