രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും. ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാമ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേരത്തെ ഉണ്ണിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ആക്ഷന്‍ ചിത്രമായൊരുക്കുന്ന ഖിലാഡി സംവിധാനം ചെയ്യുന്നത് രമേശ് വര്‍മയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.അര്ജുന് സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാതി, വെന്നല കിഷോര്‍, അനസൂയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് മറ്റ് താരങ്ങള്‍.
സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫെബ്രുവരി 11ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജനത ഗാരേജ്, ബാഗമതി എന്നീ തെലുങ്ക് ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്.