ന്യൂഡൽഹി: യുഎന്നിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഐക്യരാഷ്ട്ര സംഘടന ആത്മവിശ്വാസ പ്രതിസന്ധി നേരിടുന്നുവെന്നും, സമഗ്രമായ മാറ്റം വേണമെന്നാണ് ലോകം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങള്ക്കിടയില് സമാധാനത്തിനും വികസനത്തിനും വേണ്ടി ജീവന് ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. സമഗ്രമായ പരിഷ്കാരങ്ങള്‍ ഇല്ലാത്തതിനാൽ സഭ വിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സഭയുടെ പഴയ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുമില്ല.യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ബഹുമുഖമായ പരിഷ്കരണം ലോകത്തിന് ആവശ്യമാണെന്നും മോദി വ്യക്തമാക്കി.
Trending
- മണിപ്പൂരിൽ ബി ജെ പിക്ക് തിരിച്ചടി : സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ ഡി യു
- ‘വീര ധീര ശൂരന്‍’ മാര്‍ച്ച് 27-ന് തീയേറ്ററില്‍
- പോക്സോ കേസ്: മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ
- മുഖ്യമന്ത്രിയെ പ്രഭാത സവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍
- കൊതുകുതിരി വാങ്ങാനെത്തി, ഒമ്പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം
- പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം
- വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു
- രണ്ടു റൂട്ടുകള്‍; തിരുവനന്തപുരം മെട്രോ അലൈന്മെന്റ് ഈ മാസം