തിരുവനന്തപുരം: ആൾ സെയിന്റ്സ് കോളേജിനു സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം 50 വയസു തോന്നിക്കുന്ന ആളാണ് മരിച്ചത്. ശനി വൈകുന്നേരമാണ് സംഭവം. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. മുറിഞ്ഞു മാറിയ കാൽ കണ്ടെടുക്കാനായില്ല. കാൽ ട്രെയിനിൽ കുടുങ്ങിയതാവാമെന്ന് സംശയിക്കുന്നതായി പേട്ട പൊലീസ് അറിയിച്ചു.
