ലണ്ടന്‍: പശ്ചിമേഷ്യന്‍ മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമഗ്രവും സുസ്ഥിരവുമായ സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനുള്ള പങ്കാളിത്തം വഹിക്കുന്നതിന് ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറിയും ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്‍ഡ് എനര്‍ജി സ്റ്റഡീസിന്റെ (ഡെറാസാറ്റ്) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ.
മേഖലയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് യു.കെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ‘ചാത്തം ഹൗസ്’ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും, സുരക്ഷ, സ്ഥിരത, നീതി എന്നിവ സ്ഥാപിക്കുന്നതിനും സംവാദത്തിനും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും രാജ്യം മുന്‍ഗണന നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലും ലോകത്തും സമാധാനമുണ്ടായിക്കാണാന്‍ രാജ്യം ആഗ്രഹിക്കുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ ബഹ്റൈനില്‍ നടന്ന 33ാമത് അറബ് ഉച്ചകോടിയില്‍ രാജ്യം സ്വീകരിച്ച പ്രധാന നിലപാടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ബഹ്റൈന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിന്, യു.എന്‍. ആഭിമുഖ്യത്തില്‍ ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനത്തിനുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീന് രാഷ്ട്രം സ്ഥാപിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് ബഹ്റൈന്റെ നിലപാട്. അന്താരാഷ്ട്ര സമൂഹത്തില്‍ അതിന് പൂര്‍ണ്ണമായ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാമിലെ അസോസിയേറ്റ് ഫെലോ ഡോ. നീല്‍ ക്വില്ലിയവും ബ്രിട്ടീഷ്, അന്തര്‍ദേശീയ കാര്യങ്ങളിലെ വിദഗ്ദ്ധരും ഗവേഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം