
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 78 വിദേശ തൊഴിലാളികളെ നാടുകടത്തി.
18 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഈ കാലയളവില്‍ 1,684 പരിശോധനകളാണ് എല്‍.എം.ആര്.എ. നടത്തിയത്.
പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍.എം.ആര്.എ. അറിയിച്ചു.


