മനാമ: അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസസ്ഥലത്ത് ആയിരുന്നു മദ്യ നിർമ്മാണം. ഏഷ്യക്കാരായ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് നടപടിയെടുക്കുകയായിരുന്നു. ഇവർ നിർമിച്ച ലഹരിപാനീയങ്ങളും അത് നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ എവിഡൻസ് അറിയിച്ചു.
Trending
- സിനിമയിൽ എത്രകാലം നിൽക്കാൻ കഴിയുമെന്ന് അറിയില്ല.,നടി മാലപാർവ്വതി
- ശാസിക്കാനോ, തിരുത്താനോ ഒന്നും ഞങ്ങൾക്ക് ശേഷിയില്ല’; തരൂരിന്റെ പ്രതികരണത്തില് വിഡി സതീശന്
- ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ ഉടനെ എത്തും
- ” ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ്, കൂട്ട നടത്തം സംഘടിപ്പിക്കുന്നു”
- 5 വർഷമായി ശമ്പളമില്ല; കട്ടിപ്പാറയിൽ സ്കൂൾ അദ്ധ്യാപിക ആത്മഹത്യ ചെയ്തു
- ബഹ്റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡ്
- മലേഷ്യൻ പ്രധാനമന്ത്രി ബഹ്റൈനിൽ
- ബഹ്റൈൻ പാർലമെന്ററി പ്രതിനിധി സംഘത്തെ പാക് പ്രധാനമന്ത്രി സ്വീകരിച്ചു