
മനാമ: ബഹ്റൈനില്‍ അനധികൃത ടാറ്റൂ പാര്‍ലറുകള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് മുനിസിപ്പല്‍ ഭരണാധികാരികള്‍.
സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉയര്‍ത്തുന്നത്.
പൊതുജനാരോഗ്യത്തിനും സാംസ്കാരിക മൂല്യങ്ങള്‍ക്കും ഭീഷണിയായ ഈ നിയമവിരുദ്ധ മേഖലയെ നിയന്ത്രിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഇറക്കുമതി ചെയ്യുന്ന ടാറ്റൂ ഉപകരണങ്ങളും മഷികളും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കണം. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാരും ആവശ്യപ്പെടുന്നു.
