
മനാമ: ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ ബ്ലോക്ക് 388ലുണ്ടായിരുന്ന അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചു.
പൊതുജനങ്ങളുടെ പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതുമായ പാര്‍ക്കിംഗ് ഇടങ്ങളാണ് ഒഴിപ്പിച്ചത്. ഇവിടങ്ങളില്‍ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളുമൊക്കെ സ്ഥാപിച്ച അനധികൃത അടയാളങ്ങളും വേലികളും അധികൃതര്‍ പൊളിച്ചുനീക്കി.
ഇനിയും ഇത്തരം നിയമലംഘനങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
