
മനാമ: ബഹ്റൈനില്‍ നിരോധിത മേഖലയില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി.
ബോട്ടിലുണ്ടായിരുന്ന രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് റോന്തുചുറ്റലിനിടയിലാണ് ബോട്ട് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു.
