നീസ്: ജൂണ്‍ 9 മുതല്‍ 13 വരെ ഫ്രാന്‍സിലെ നീസില്‍ നടക്കുന്ന മൂന്നാം ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനം 2025ല്‍ ബഹ്റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമദ് യാക്കൂബ് അല്‍ മഹ്മീദും പങ്കെടുക്കുന്നു.
ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസ്സാം അബ്ദുല്‍ അസീസ് അല്‍ ജാസിമും ബഹ്റൈന്‍ പ്രതിനിധി സംഘത്തിലുണ്ട്.
‘സമുദ്രം സംരക്ഷിക്കാനും സുസ്ഥിരമായി ഉപയോഗിക്കാനും എല്ലാ പങ്കാളികളെയും സജ്ജമാക്കുകയും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുക’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം ഫ്രാന്‍സും കോസ്റ്റാറിക്കയും സംയുക്തമായി നയിക്കുന്നു. സര്‍ക്കാര്‍, യു.എന്‍, സര്‍ക്കാരിതര സംഘടനകള്‍, സാമ്പത്തിക- ഗവേഷണ സ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സമുദ്രങ്ങളുള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്റെ പിന്തുണ മന്ത്രി അറിയിച്ചു. എല്ലാ തലങ്ങളിലും പരിസ്ഥിതി സുസ്ഥിരത മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രാജ്യവും വിവിധ ഐക്യരാഷ്ട്രസഭാ സംഘടനകളും തമ്മിലുള്ള സൃഷ്ടിപരമായ സഹകരണം നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രങ്ങളുടെയും കടലുകളുടെയും സമുദ്ര വിഭവങ്ങളുടെയും സംരക്ഷണത്തിലും സുസ്ഥിര ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യം 14 നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് മൂന്നാം ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനം ലക്ഷ്യമിടുന്നത്.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

