
മനാമ: ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ നിരവധി പ്രധാന ഇടങ്ങളും കെട്ടിടങ്ങളും നീല നിറത്തില്‍ അലങ്കരിച്ചു.
സമാധാനം, വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഐക്യരാഷ്ട്രസഭയുടെ പങ്കിനെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നതിന്റെ പ്രഖ്യാപനമായാണിത്. അന്താരാഷ്ട്ര സമൂഹവുമായുള്ള ബഹ്റൈന്റെ ഇടപെടലും സുരക്ഷ, സ്ഥിരത, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ക്കുള്ള പിന്തുണയും കൂടിയാണിതില്‍ പ്രതിഫലിക്കുന്നത്.


