ന്യൂഡൽഹി: ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക യുജിസി നെറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
രജിസ്റ്റർ ചെയ്തവർ ഹാൾടിക്കറ്റിനായി ലോഗിൻ ചെയ്യുന്നതിന് അവരുടെ അപേക്ഷാ നമ്പറും ജനന തീയതിയും നൽകണം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് പരീക്ഷ നടത്തുക.
ഹാൾടിക്കറ്റ് ഇല്ലാതെ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്നതിനാൽ പരീക്ഷാ കേന്ദ്രത്തിൽ പോകുമ്പോൾ അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനോ പരിശോധിക്കാനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ 011-40759000 എന്ന നമ്പറിലോ ugcnet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.