മലപ്പുറം: യു.ഡി.എഫ്. നടത്തുന്ന മലയോര പ്രചാരണ യാത്രയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വര്‍.
മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ വേണ്ടിയാണ് സമരം. ഇതില്‍ പങ്കെടുക്കാന്‍ ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് എടക്കര പോത്തുകല്ലില്‍ പ്രളയബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ പറഞ്ഞു.
ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണ് പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മലയോര യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷനേതാവ് മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണ് താന്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചതെന്നും ഈ സാഹചര്യത്തില്‍ വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പം കൂട്ടണമെന്നും സതീശനോട് അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാനാവില്ലെന്ന് സതീശന് അറിയിക്കുകയായിരുന്നു.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല