ചെന്നെെ: ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ രംഗത്ത്. അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി സി സി ഐ) സെക്രട്ടറിയായതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്. എങ്ങനെയാണ് ജയ് ഷാ സെക്രട്ടറിയായതെന്നും എത്ര ക്രിക്കറ്റ് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഡി എം കെ പാർട്ടിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിയ്ക്ക് അമിത് ഷായോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകൻ എങ്ങനെ ബി സി സി ഐയുടെ സെക്രട്ടറിയായി എന്നാണ്. എത്ര ക്രിക്കറ്റ് മത്സരങ്ങൾ നിങ്ങളുടെ മകൻ കളിച്ചു?. എത്ര റൺസ് നേടി?.’ ഉദയനിധി ചോദിച്ചു. വെള്ളിയാഴ്ച രാമേശ്വരത്ത് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലെെയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോഴാണ് അമിത് ഷാ, ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിശേഷിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Trending
- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍