ദുബായ്: ഇന്ന് യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്നലെ രാത്രി ദുബായ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുത്ത കാറ്റ് വീശിയിരുന്നു. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ആകാശം മേഘാവൃതമായിരിക്കും.
അൽപം തണുത്ത കാറ്റുണ്ടാകും. ഇത് പകൽ സമയത്ത് പൊടിയും മണലും വീശാൻ കാരണമാകും. ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗത കുറയും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. അറബിക്കടലിലും ഒമാൻ കടലിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.