ന്യൂഡൽഹി: ഐപിഎൽ 2020 സെപ്റ്റംബർ 19 ന് യുഎഇയിൽ ആരംഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ലീഗിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇതേക്കുറിച്ച് ഫ്രാഞ്ചൈസികളുമായി ആശയവിനിമയം നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ലാത്തതിനാൽ ടി -20 ലോകകപ്പ് ഓസ്ട്രേലിയയിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താൻ കഴിയില്ലെന്ന് ഐസിസി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഐപിഎൽ മത്സരങ്ങള്‍ക്ക് വഴി തുറന്നത്.