ദുബായ്: ദുബായ് മാലിക് റസ്റ്റോറന്റിൽ നടന്ന മനോഹര സായാഹ്നത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നും കേരളത്തിലെ 14 ജില്ലകളിലെയും ഡബ്ള്യു.പി.എം.എ അംഗങ്ങൾ എത്തിച്ചേർന്നു. ഹൃദ്യവും സ്നേഹനിർഭരവുമായ ചടങ്ങിനെ ഡബ്ള്യു.പി.എം.എ സംസ്ഥാന ജോ.ട്രഷറർ ഐ.പി സിദ്ദിഖ് നേതൃത്വം നൽകി. കാസർഗോഡ് ഭരണസമിതി അംഗം ഷാജഹാൻ, പത്തനംതിട്ട ഭരണസമിതി അംഗം ജെറി ജോർജ്, കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം സോണിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യുഎഇ മീറ്റപ്പ് മറ്റുള്ള ജിസിസി രാജ്യങ്ങളിൽ ഉള്ള അംഗങ്ങൾക്ക് കൂടി പ്രചോദനവും മാതൃകയും ആവുമെന്ന് പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സംഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രവാസികൾക്കു കിട്ടാവുന്ന ആനുകൂല്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും മുഖാമുഖം പരിപാടിയിലൂടെ വേറിട്ട അനുഭവം ആയി. അംഗങ്ങളുടെ സംശയങ്ങൾക്ക് ഭരണസമിതി അംഗങ്ങൾ കൃത്യമായി വിശദീകരണം നൽകി. യുഎഇയിലെ മറ്റുള്ള എമിരേറ്റ്സ്കളിലും മീറ്റപ്പ് നടത്താനും മറ്റുള്ള ജിസിസി രാജ്യങ്ങളിൽ കൂടി സംഘടിപ്പിക്കണമെന്നും അംഗങ്ങൾ അഭിപ്രായപെട്ടു. കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് നജീറ നന്ദി രേഖപ്പെടുത്തി.
