ദുബൈ: കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വീസ നടന് ടൊവിനോ തോമസ് സ്വീകരിച്ചു. ഗോള്‍ഡന്‍ വീസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വീസ ലഭിച്ചത്.
മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്പോര്‍ട്സ് അതോറിറ്റി അറിയിച്ചിരുന്നു. ദുബായിലെ കൾച്ചറൽ വിസ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തേതാണ്. അൽ ക്വോസ് ക്രിയേറ്റീവ് സോൺ വികസന പദ്ധതിയുടെ ഭാഗമായാണ് കൾച്ചറൽ വിസ ആരംഭിക്കുന്നത്.