യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 540 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 38,808 ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം മരണം 276 ആയി.
പുതുതായി 745 പേർ രോഗമുക്തരായതായി പ്രഖ്യാപിച്ചു. മൊത്തം രോഗമുക്തി നേടിയവർ ഇതോടെ 21,806 ആയി. സ്ഥിരീകരിച്ച കേസുകളിൽ 56 ശതമാനവും വൈറസിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം 44,000 കൊറോണ വൈറസ് പരിശോധനകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയത്. ഇതുവരെ രാജ്യത്തുടനീളം 25 ദശലക്ഷത്തിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്.