ദുബൈ: യുഎഇയിൽ പുതുതായി 1,269 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 156,523 ആയി. കോവിഡ് ബാധ മൂലം മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 547 ആയി.
കോവിഡിൽ നിന്ന് 840 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തി കേസുകളുടെ എണ്ണം 147,309 ആയും ആരോഗ്യ മാന്ത്രാലയം വ്യക്തമാക്കി.