അബുദാബി: കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ. ഇൗ മാസം 10ന് നിരോധനം പ്രാബല്യത്തിൽവരും. പൂർണമായും വാക്സിനേഷൻ എടുത്തവർ കോവിഡ്-19 ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നും ദേശീയ അടിയന്തര നിവാരണ സമിതിയും വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കൽ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ കഴിയാത്തവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
