ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നു. മെച്ചപ്പെട്ട ജുഡീഷ്യൽ നടപടിക്രമം, മദ്യപാനം നിയമവിധേയമാക്കുക, അവിവാഹിതരായ ദമ്പതികൾ ഒരുമിച്ച് താമസിക്കുക എന്നിവ ഉൾപ്പെടെയുള്ള പ്രധാന നിയമ പരിഷ്കാരങ്ങളാണ് യുഎഇ അവതരിപ്പിക്കുന്നത്.
21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്.ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും.
സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ നല്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ പരിഷ്കാരം നിലവില്‍ വരുന്നതോടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ തന്നെ ഏര്‍പ്പെടുത്തും. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മദ്യപാനത്തിന് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. മദ്യപാനം സ്വകാര്യമായിട്ടോ അല്ലെങ്കില്‍ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, മദ്യപിക്കുന്ന വ്യക്തിയ്ക്ക് 21 വയസ്സ് കഴിഞ്ഞിരിക്കണം എന്ന നിബന്ധന മാത്രമാണ് ഇനിയുണ്ടാകുക. ലൈസൻസില്ലാതെ പോലും അംഗീകൃത പ്രദേശങ്ങളിൽ മദ്യം കഴിക്കുന്നത് പിഴ ഈടാക്കില്ല. നേരത്തെ, മറ്റൊരു കുറ്റത്തിന് അറസ്റ്റിലായാലും ലൈസൻസില്ലാതെ മദ്യം കഴിച്ചതിന് ഒരാളെതിരെ കേസെടുക്കാൻ സാധിക്കുമായിരുന്നു.
പരിഷ്കരിച്ച നിയമപ്രകാരം, വിവാഹമോചനവും അനന്തരാവകാശവും ഉൾപ്പെടെ നിരവധി കേസുകളിൽ ഒരു വ്യക്തിയ്ക്ക് അവരുടെ രാജ്യത്തിന്റെ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയും. പരിഷ്കരിച്ച നിയമപ്രകാരം, സ്വന്തം രാജ്യത്ത് വിവാഹിതരായ ദമ്പതികൾ യുഎഇയിൽ വിവാഹമോചനം നേടുന്നുവെങ്കിൽ, അവരുടെ സ്വന്തം രാജ്യത്തിലെ വിവാഹമോചനത്തിന് സമാനമായ നടപടിക്രമം യുഎഇ കോടതിയിൽ സ്വീകരിക്കാം.