ദുബായ്: യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിലെ ജീവനക്കാർക്ക് 8 ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് അവസാനം വരെ നടക്കുന്ന എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിലെ ജീവനക്കാർക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് അവധി അനുവദിച്ചിരിക്കുന്നത്. എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്.
