ഡൽഹി : ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് കൈമാറി. ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് 26 നാണ് വിരമിക്കുന്നത്.
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് യു.യു ലളിത്.ഇദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസമായിരിക്കും. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. ജസ്റ്റിസ് രമണ 16 മാസമാണ് അധികാര പദവിയിൽ ഇരുന്നത്.
2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു.യു ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അതിനുമുമ്പ് അദ്ദേഹം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. 1983 ലാണ് ലളിത് അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നത്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2004 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിതനായ അദ്ദേഹം സുപ്രീം കോടതി ഓഫ് ഇന്ത്യ ലീഗൽ സർവീസസ് കമ്മിറ്റി അംഗവുമായിരുന്നു.
യു.യു ലളിത് കഴിഞ്ഞാൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആയിരിക്കും സുപ്രീം കോടതിയിലെ അടുത്ത ജഡ്ജി ആകാൻ സാധ്യത.
Trending
- ‘ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം’; മന്ത്രി എം.ബി. രാജേഷ്
- കെഎസ്ആർടിസി പണിമുടക്കിനെതിരെ കർശന നടപടി; ഗണേഷ് കുമാർ
- സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
- കേന്ദ്ര ബഡ്ജറ്റ് ; വികട ന്യായങ്ങള്‍ പറയുന്നവരോട് പരിതപിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
- കേരളത്തോടുള്ള അവഗണന : സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്ന് ജോർജ് കുര്യൻ
- അപൂർവ നേട്ടത്തിന് പിന്നാലെ പരിക്ക്; കീപ്പർ സ്ഥാനം നഷ്ടപ്പെട്ട് സഞ്ജു സാംസൺ
- ‘ഉപ്പുമാവിന് പകരം ബിരിയാണി വേണം’; അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്