കണ്ണൂര്‍: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം വൈകീട്ടു 4.30ന് ആയിരുന്നു അപകടം. സിഡ്നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട റോഷ്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
Trending
- ഷെയ്ഖ് നാസർ ബിൻ ഹമദ് പെന്റഗണിൽ അമേരിക്കൻ ആക്ടിംഗ് ഡിഫൻസ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
- ഫ്രൻഡ്സ് സർഗ സംഗമം സംഘടിപ്പിച്ചു
- മണിപ്പൂരില്‍ രാഷ്രപതി ഭരണം
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം
- ഐ.വൈ.സി.സി ബഹ്റൈൻ; ഗുദൈബിയ – ഹൂറ ഏരിയ; ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് വിതരണം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു
- സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്