തൊടുപുഴ: തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
പുലർച്ചെ 1.30നായിരുന്നു സംഭവം. ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ പോലീസ് മൊഴി രേഖപ്പെടുത്താതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയിൽ നിന്ന് ഇറക്കുമ്പോൾ കുത്തേറ്റു എന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരക്കുകയായിരുന്നു. ഇതോടെയാണ് ഇവർ തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റതെന്ന് വ്യക്തമായത്.
ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അൻസലിന്റെ കൺപുരികത്തിലാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി