കൊല്ലം: കടയ്ക്കൽ ചിങ്ങേലിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കുപറ്റി. കടയ്ക്കൽ കുമ്പളം സ്വദേശി അയ്യപ്പൻ, കൊല്ലായിൽ സ്വദേശി അൽഹാദ് എന്നിവർക്കാണ് പരിക്കേറ്റത്.
കടയ്ക്കലിലേക്ക് വരികയായിരുന്ന അയ്യപ്പന്റെ ബൈക്ക് അൽഹാദിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നുടനെ ഇരുവരേയും നാട്ടുകാർ പ്രൈവറ്റ് ബസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു.
സാരമായി പരിക്കറ്റ അയ്യപ്പനെ തിരുവനതപുരം മെഡിക്കൽ കോളേയിലേക്ക് മാറ്റി.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
