
മനാമ: രണ്ടു ടുണീഷ്യന്‍ യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് പെണ്‍വാണിഭത്തിന് ഇരകളാക്കിയ കേസില്‍ ഒരു സിറിയക്കാരനും ഒരു മൊറോക്കോക്കാരിക്കും ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഹോട്ടലില്‍ വെയിട്രസ് ജോലിക്കെന്നു പറഞ്ഞാണ് ഇവര്‍ ടുണീഷ്യക്കാരികളെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്റൈനിലെത്തിയ ശേഷം അവരുടെ പാസ്പോര്ട്ടുകള് പിടിച്ചുവാങ്ങുകയും ഒരു ഫ്ളാറ്റില്‍ അടച്ചിടുകയും ചെയ്തു. പിന്നീട് അവരെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴില്‍ ചെയ്യിക്കുകയായിരുന്നു.
പിന്നീട് യുവതികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സിറിയക്കാരനും മൊറോക്കോക്കാരിക്കുമെതിരെ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.


