മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടുപേർ മരിച്ചു. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ രജീബ്, ജിൽസു എന്നിവരാണ് മരിച്ചത്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരായ മൂന്നുപേരും അവരുടെ സുഹൃത്തുക്കളുമാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത് . ഗാരേജിന് മുകളിലുള്ള മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് ഇവർ മറ്റൊരു കമ്പനിയിൽ നിന്നും ഇവിടെ വിസയിൽ ജോലിക്കായി എത്തിയത്.

