ദുബായ്:ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിഎ43 എന്ന ചെറുവിമാനം തകര്‍ന്നു വീണ് നാലുപേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെയാണ് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.അപകടത്തെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 45 മിനിറ്റിലേറെ തടസപ്പെട്ടു. ഇപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലായതായി.ഓസ്ട്രിയന്‍ കമ്പനിയായ ഡയമണ്ട് എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച ഇരട്ട എന്ജിന് പ്രൊപ്പല്ലര്‍ വിമാനമായ ഡിഎ43 യാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.മൂന്നു ബ്രിട്ടീഷ് കാരും,ഒരു സൗത്ത് ആഫ്രിക്ക കാരനും ഉൾപ്പടെ നാല് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഹണിവെല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.
Trending
- കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സുകൾ വരുന്നു
- ‘പകൽ സാമൂഹ്യ പ്രവര്‍ത്തനം, രാത്രി ലഹരിക്കച്ചവടം’; മൊത്ത കച്ചവടക്കാരൻ പിടിയിൽ
- ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി – ആർജെഡി സംഘർഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു
- ചികിത്സപ്പിഴവ്: 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്
- യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിക്കു നിർദ്ദേശം
- അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ്
- പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്.ആര്.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്
- കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി: മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകി