മനാമ: അറ്റകുറ്റപ്പണികൾക്കായി ബഹ്റൈനിലെ രണ്ട് പ്രധാന പാതകൾ ഏതാനും ദിവസങ്ങളിൽ അടച്ചിടും. ഈസ ബിൻ സൽമാൻ ഹൈവേ(ബഹ്റൈൻ മാപ്പ് ഫ്ളൈഓവർ)യുടെ ഒരു വരിയാണ് അടച്ചിടുന്നതിലൊന്ന്. അതേസമയം,
രണ്ട് പാതകളിലൂടെ ഗതാഗതത്തിന് അനുമതിയുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 11 മുതൽ ഓഗസ്റ്റ് 18 ഞായർ വൈകുന്നേരം 5 വരെയാണ് ഈ പാത അടച്ചിടുന്നത്. അവന്യൂ 35നും റോഡ് 4745നുമിടയിലുള്ള ജനാബിയ ഹൈവേയുടെ ബുദായയിലേക്ക് വടക്കോട്ടുള്ള ഒരു വരിയാണ് അടയ്ക്കുന്ന മറ്റൊന്ന്. ഒരു വരിയിലൂടെ ഗതാഗതത്തിന് അനുമതിയുണ്ടാകും. ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 11 മുതൽ ഓഗസ്റ്റ് 18 ഞായർ രാവിലെ 5 വരെയാണ് ഈ പാതയും അടച്ചിടുന്നത്. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.


