കൊല്ലം: മതിലിന്റെ ചുവട്ടില് മൂത്രമൊഴിച്ചതിന്റെപേരില് മധ്യവയസ്കന്റെ വാരിയെല്ല് കമ്പിവടികൊണ്ട് അടിച്ചൊടിച്ച കേസില് രണ്ടുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസംമുന്പാണ് കേസിനാസ്പദമായ സംഭവം. വെളിയം ആരൂര്കോണം കുന്നില്വീട്ടില് രാംദാസി(65)നാണ് മര്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം ലളിതാമന്ദിരത്തില് ചന്തു (25), ബന്ധുവായ സുനില്കുമാര് (44) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില് പങ്കെടുത്തശേഷം മടങ്ങിവരികയായിരുന്ന രാംദാസ് ചന്തുവിന്റെ വീടിന്റെ മുന്നിലെ മതിലില് മൂത്രമൊഴിച്ചു. ഇത് ചോദ്യംചെയ്ത ചന്തുവും സുനില്കുമാറും ചേര്ന്ന് രാംദാസിനെ മര്ദിക്കുകയായിരുന്നു. പരിക്കേറ്റ രാംദാസ് ആശുപത്രിയില് ചികിത്സയിലായിരുന്നു. ഇതിനുശേഷം പൂയപ്പള്ളി പോലീസില് പരാതി നല്കി. പ്രതികളെ കൊട്ടാരക്കര കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Trending
- ഗള്ഫ് മേഖലയില് സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള് എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള് അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്ലാല് പ്രസിഡന്റാകാനില്ല; അമ്മയില് തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്ത്ഥിയെ സീനിയര് വിദ്യാര്ത്ഥികള് ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്വര്